നാല് അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ചു
യാതൊരു തിരിച്ചറിയല്‍ രേഖയുമില്ലാതെ അനധികൃതമായി മണല്‍ കടത്തില്‍ ഏര്‍പ്പെട്ട നാല് അന്യസംസ്ഥാന തൊഴിലാളികളെ ജില്ലാകളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടി,സ്വദേശത്തേക്ക് തിരിച്ചയച്ചു.അനധികൃത മണല്‍ കടത്തുകാരെ പിടികൂടാന്‍ ജില്ലാകളക്ടര്‍ നടത്തിയ രാത്രികാല പരിശോധനയില്‍ തളങ്കര മാലിക് ദിനാര്‍ പള്ളിക്ക് സമീപത്തുനിന്നാണ് പിടികൂടിയത്.ഉത്തര്‍പ്രദേശ്,ബംഗാള്‍ സ്വദേശികളായ ഇവരുടെ പക്ഷം ഒരു തിരിച്ചറിയല്‍ രേഖയും ഉണ്ടായിരുന്നില്ല.
കൃത്യമായ തിരിച്ചറിയല്‍ രേഖയില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ലോഡ്ജ് ഉടമകള്‍ക്കെതിരെയും വീട്ടു ടമകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന തൊഴില്‍ ഉടമകള്‍,തൊഴിലാളികളുടെ പേരുവിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും സഹിതം അതാത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.വീഴ്ചവരുത്തുന്ന തൊഴില്‍ ഉടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.
- Log in to post comments