Post Category
ഉപതിരഞ്ഞെടുപ്പ് : സമ്പൂര്‍ണ്ണ മദ്യനിരോധനം
ജില്ലയില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡ് ബംഗ്ലാവ്, ചേലക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വെങ്ങാനെല്ലൂര്‍ നോര്‍ത്ത്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കോടത്ത്‌കുണ്ട്, വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് യത്തീംഖാന, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പളളം എന്നിവിടങ്ങളില്‍ നവംബര്‍ 29 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 27 വൈകീട്ട് 5 മണി മുതല്‍ നവംബര്‍ 29 വൈകുന്നേരം 5 മണി വരെയും നവംബര്‍ 30 നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്‌ടര്‍ അറിയിച്ചു. ഇരിങ്ങാലക്കുട ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പാലിറ്റി വാര്‍ഡിലും ചേലക്കര, കടവല്ലൂര്‍, വളളത്തോള്‍നഗര്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളുടെ പരിധിയ്‌ക്കുളളിലുമാണ് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുളളത്.
date
- Log in to post comments