Skip to main content

ധർമ്മടം, കല്ല്യാശ്ശേരി, അഴീക്കോട് മണ്ഡലം പട്ടയമേള 15 ന്

ധർമ്മടം, കല്ല്യാശ്ശേരി, അഴീക്കോട് മണ്ഡലം പട്ടയമേള ജൂലൈ 15ന് രാവിലെ 11 മണിക്ക് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ധർമ്മടം മണ്ഡലം പട്ടയമേള പിണറായി കൺവെൻഷൻ സെൻററിലും കല്ല്യാശ്ശേരി മണ്ഡലം പട്ടയമേള താവത്തെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അഴീക്കോട് മണ്ഡലം പട്ടയമേള ചിറക്കൽ ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. എംഎൽഎമാരായ എം വിജിൻ, കെ വി സുമേഷ്, മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. 'എല്ലാവർക്കും, ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന കേരള സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച പട്ടയങ്ങൾ വിതരണം ചെയ്യും. 
 

date