തെയ്യക്കാലത്തിന് അകമ്പടിയായി പുസ്തകോത്സവവും തെയ്യം ഫോട്ടോ പ്രദര്‍ശനവും
തെയ്യക്കാലത്തിന് മേളക്കൊഴുപ്പും വര്‍ണത്തിളക്കവും പകര്‍ന്ന് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ 5 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഡിസംബര്‍ 3ന് തുടങ്ങും.
പുസ്തകോത്സവത്തിന്റെ ഉല്‍ഘാടനവും, ഡോ.വി.ലിസിമാത്യു രചിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കതിവന്നൂര്‍ വീരന്‍' മലകയറിയ ദൈവം ചുരമിറങ്ങിയ മനുഷ്യന്‍ (2-ാം പതിപ്പ്) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും സി. കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കും. തെയ്യം സെമിനാര്‍, തെയ്യംഫോട്ടോപ്രദര്‍ശനം എന്നിവയുടെ ഉല്‍ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്തനോവലിസ്റ്റ് എന്‍. പ്രഭാകരന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തെയ്യം ഗ്രന്ഥകാരന്മാരായ ഡോ.എം.വി. വിഷ്ണുനമ്പൂതിരി, കീച്ചേരി രാഘവന്‍ ഡോ.വൈ.വി.കണ്ണന്‍, ഡോ.വി.ലിസിമാത്യു, ചന്ദ്രന്‍ മുട്ടത്ത് എന്നിവര്‍ സംബന്ധിക്കും. തെയ്യത്തെക്കുറിച്ച് ഇനി ഉണ്ടാകേണ്ട ഗ്രന്ഥങ്ങളെക്കുറിച്ച് ഗ്രന്ഥകാരന്മാര്‍ തങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ തെയ്യം ഗ്രന്ഥകാരന്‍ ഡോ.വിഷ്ണുനമ്പൂതിരിയെ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍ ആദരിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി.കാര്‍ത്തികേയന്‍നായര്‍ അധ്യക്ഷത വഹിക്കും. മേളയും ഫോട്ടോ പ്രദര്‍ശനവും ഡിസം: 7ന് സമാപിക്കും. രാവിലെ 10 മണിമുതല്‍ രാത്രി 7 മണിവരെ നടക്കുന്ന പുസ്തകോത്സവത്തില്‍ ആകര്‍ഷകമായ വിലക്കിഴിവ് ഉണ്ടായിരിക്കും.
പി എന്‍ സി/4565/2017
- Log in to post comments