ജോലി ഒഴിവ്
കുടുംബശ്രീ കണ്ണൂർ ജില്ലാമിഷന്റെ കീഴിൽ ആറളം പട്ടിക വർഗ സ്‌പെഷ്യൽ പ്രൊജക്ടിൽ ഒഴിവുള്ള അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: അക്കൗണ്ടന്റ്- അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി കോം ബിരുദവും ടാലിയും. ഓഫീസ് അസ്സിസ്റ്റന്റ്- പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായം: 20 നും 40 നും ഇടയിൽ. പട്ടിക വർഗത്തിൽപ്പെട്ടവർക്ക് മുൻഗണന. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം, യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനുള്ള) സഹിതം ജില്ലാമിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ, സൗത്ത് ബസാർ, നിയർ അശോക ഹോസ്പിറ്റൽ, ആർ പി കോംപ്ലക്‌സ്, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ -2 എന്ന വിലാസത്തിൽ നവംബർ 30 വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ഫോൺ: 0497 2702080.
- Log in to post comments