Skip to main content

അറിയിപ്പുകൾ

പാല്‍, മുട്ട വിതരണം: ടെണ്ടര്‍ ക്ഷണിച്ചു    

കൊയിലാണ്ടി പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ നാല് പഞ്ചായത്തുകളിലെ 116 അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോണ്‍: 8281999297.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

കോഴിക്കോട്ടെ വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേക്ക് (വനിത) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ പരിശീലനം നേടിയവരാകണം), എം എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). പ്രായപരിധി: 2025 ജനുവരി ഒന്നിന് 25-45. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.

സംരംഭകത്വ പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് സംരംഭകത്വ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18    -45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23. ഫോണ്‍: 9447276470.

ഐടിഐ കൗണ്‍സിലിങ്

ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികള്‍ക്ക് ജൂലൈ 22ന് കൗണ്‍സിലിങ് നടത്തും. ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10ന് എത്തണം. ഫോണ്‍: 8086141406, 9037559251.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ സാഫ് നോഡല്‍ ഓഫീസ്, സാഫ് വെബ്‌സൈറ്റ്, ഫിഷറീസ് വകുപ്പ് വെബ്സൈറ്റ് എന്നിവയില്‍ ലഭിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം നടത്തുന്നവരോ ആയ 20നും 50നും ഇടയില്‍ പ്രായമുള്ളവരാകണം. ജൂലൈ 30ന് വൈകിട്ട് അഞ്ച് വരെ സാഫ് നോഡല്‍ ഓഫീസിലും അതത് മത്സ്യഭവനുകളിലും അപേക്ഷ സ്വീകരിക്കും. സാഫില്‍നിന്ന് നേരത്തെ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 8943164472, 9946212231, 7094747427.

 

ടെണ്ടർ ക്ഷണിച്ചു

കുന്ദമംഗലം ഐസിഡിഎസ് പ്രോജക്ട് ‌ പരിധിയിലെ പെരുവയൽ, പെരുമണ്ണ, കുരുവട്ടൂർ, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ 184 അങ്കണവാടികളിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 19. ഫോൺ: 9495994062.

 

കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും 

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സില്‍ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍. ഫോണ്‍: 0495 2370494.

സ്‌പോട്ട് അഡ്മിഷന്‍

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി-ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2025ലെ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 21ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 9645350856, 9446848483, 9495489079.

'വര്‍ണ്ണപ്പകിട്ട്': ആലോചനാ യോഗം 

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനുള്ള 'വര്‍ണ്ണപ്പകിട്ട്' സംസ്ഥാനതല കലോത്സവം കോഴിക്കോട്ട് നടക്കും. ഇതിന്റെ ഭാഗമായി ജൂലൈ 25ന് വൈകീട്ട് നാലിന് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേരും. 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-എസ്‌സി, കാറ്റഗറി നമ്പര്‍: 664/2024) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ-എസ്ടി, കാറ്റഗറി നമ്പര്‍: 275/2024), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (എന്‍സിഎ -എസ്‌സി, കാറ്റഗറി നമ്പര്‍: 707/2024), തസ്തികകളുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

date