Skip to main content

പിലാത്തറ-പാപ്പിനിശ്ശേരി റോഡ് ഉദ്ഘാടനം നവംബർ 24ന് 

 

നവീകരിച്ച പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നവംബർ 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 ന് പഴയങ്ങാടി ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും. 

ലോകബാങ്കിന്റെ സഹകരണത്തോടെ കെഎസ്ടിപിയുടെ രണ്ടാം ഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ്  റോഡ് നവീകരിച്ചത്.  പാപ്പിനിശ്ശേരിയിലും താവത്തും റെയിൽവെ മേൽപാലങ്ങളും രാമപുരത്ത് പുതിയ പാലവും ഇതിൽപ്പെടും.  എംപിമാരായ പി കരുണാകരൻ, പി കെ ശ്രീമതി ടീച്ചർ, എംഎൽഎമാരായ ടി വി രാജേഷ്, കെ എം ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

date