Skip to main content

ലഹരി മുക്ത കണ്ണൂര്‍; ബോധവല്‍ക്കരണ ക്യാമ്പയിന്‍

ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'നശാ മുക്ത് ഭാരത് അഭിയാന്‍' ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടി 'ലഹരി മുക്ത കണ്ണൂര്‍' സംഘടിപ്പിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ മിനി അധ്യക്ഷയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമെന്‍ ഫെസിലിറ്റേറ്റര്‍ സുകന്യ ക്ലാസ്സെടുത്തു.
എല്ലാ വിഭാഗം ജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന്റെ ഭാഗമായി യുവാക്കളെയും വിദ്യാര്‍ഥികളെയും പഠനത്തിലേക്കും കളിക്കളങ്ങളിലേക്കും സാംസ്‌കാരിക രംഗത്തേക്കും തിരിച്ചുവിടാനുള്ള ഇടപെടലാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ചടയന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ്, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അശ്വതി, കെ മോഹിനി എന്നിവര്‍ സംസാരിച്ചു.

date