Post Category
വിമുക്തഭടൻമാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
1998 ജനുവരി ഒന്ന് മുതൽ 2018 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് 2018 ഡിസംബർ 31 നുള്ളിൽ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം നൽകുന്നു. പ്രസ്തുത കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ഡിസംബർ 31 നകം രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments