Post Category
ശബരിമല വിധി: സംഗ്രഹം പ്രസിദ്ധീകരിച്ചു
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ സംഗ്രഹം പ്രസിദ്ധീകരിച്ചു. കേസിന്റെ പശ്ചാത്തലവും- ലഘുചരിത്രവും വിവരിക്കുന്ന പുസ്തകം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പ്രസിദ്ധീകിച്ചിരിക്കുന്നത്. വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള ഭരണഘടനയിലെ മൗലികാവകാശങ്ങള്‍,കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് ആക്ട്, റൂള്‍ (1965) തുടങ്ങിയവയും ഉള്‍പ്പെടുത്തി മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള പുസ്തകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും.
date
- Log in to post comments