Skip to main content

പുറക്കാട് വില്ലേജില്‍ കൃഷി അവകാശ ലേലം 29ന്

അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 20 റീസർവെ 98/1 ൽപ്പെട്ട 1.33.40 ഹെക്ടർ 98/3 ൽപ്പെട്ട 10.30 ആർസ് 99/1 ൽപ്പെട്ട 65.60 ആർസ് ഉൾപ്പെടെ 2.09.30 ഹെക്ടർ സർക്കാർ പുറമ്പോക്ക് നിലം അടുത്ത ഒരു വർഷത്തേയ്ക്ക് കൃഷി ചെയ്യുന്നതിനുള്ള അവകാശം പരസ്യമായി ലേലം ചെയ്യുന്നു. പുറക്കാട് വില്ലേജ് ഓഫീസിൽ ജൂലൈ 29 രാവിലെ 11 മണിക്കാണ് ലേലം നടക്കുക. ഫോൺ: 0477 2253771

date