Post Category
ആധാരം കൈമാറി
പട്ടുവം വില്ലേജ് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണത്തിനായി കണ്ണൂര്‍ രൂപത ദാനമായി നല്‍കുന്ന പത്ത് സെന്റ് വസ്തുവിന്റെ ആധാരം കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ റൈറ്റ് റവ: ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയില്‍ നിന്നും കണ്ണൂര്‍ എഡിഎം കലാ ഭാസ്‌കര്‍ ഏറ്റുവാങ്ങി. ജില്ലക്ക് മുഴുവന്‍ പ്രയോജനകരമായ രീതിയില്‍ പൊതു നന്‍മയ്ക്കായുള്ള സഭയുടെ നിലപാട് മാതൃകാപരമാണെന്ന് എഡിഎം പറഞ്ഞു. കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ നടന്ന പരിപാടിയില്‍ റവ: ഫാദര്‍ ക്ലാരന്‍സ് പാലിയത്ത്, റവ: ഫാദര്‍ ജോര്‍ജ്ജ് പൈനാടത്ത്, ഫാദര്‍ വിപിന്‍ വില്ല്യം, ഫാദര്‍ സുദീപ് മുണ്ടയ്ക്കല്‍, മുന്‍ ആര്‍ഡിഒ ഇ പി മേഴ്‌സി, തളിപ്പറമ്പ തഹസില്‍ദാര്‍ പി സജീവന്‍, പട്ടുവം വില്ലേജ് ഓഫിസര്‍ റീജ സി, പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments