കുടുംബശ്രീ എസ്.വി.ഇ.പി കര്‍ക്കിടക ഫെസ്റ്റിന് തുടക്കമായി
കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക്തല കര്‍ക്കിടക ഫെസ്റ്റിന് തുടക്കമായി. ജൂലൈ 23 നടക്കുന്ന മേളയില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കര്‍ക്കിടക കഞ്ഞിയും അസ്ത്രവും വില്‍പനയ്ക്കായുണ്ട്. കൊഴുക്കട്ട, റാഗി കേക്ക്, മില്ലെറ്റ് വിഭവങ്ങള്‍, പുഴുക്ക് തുടങ്ങിയ ലഘു ഭക്ഷണങ്ങളും കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഔഷധ കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ക്കിടക കഞ്ഞി - തോരന്‍ കിറ്റുകളും മേളയില്‍ നിന്നും വാങ്ങാം.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി അധ്യക്ഷയായി. വെട്ടിക്കവല ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, മേലില പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോമോന്‍, മേലില ചെയര്‍പേഴ്സണ്‍ ശോഭ കുഞ്ഞുമോന്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments