ജില്ലാ പഞ്ചായത്ത് സാഹിത്യ ശില്പശാല സർഗ്ഗ 2025 ന് തുടക്കം
ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ജില്ലാ സാഹിത്യ ശില്പശാല സർഗ്ഗ 2025 സാഹിത്യകാരൻ എ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.
മാതാവിനെപോലും കഴുത്തു ഞ്ഞെരിച്ച് കൊല്ലുവാൻ പോലും മടിയില്ലാത്ത ഈ കാലഘട്ടത്തിൽ സമൂഹത്തിന് പ്രതീക്ഷ വയ്ക്കാ
വുന്നത് സാഹിത്യത്തിലാണെ
ണെന്നും, മനുഷ്യന് അവനിലുള്ള നന്മയെ തിരിച്ചറിയാൻ സാഹിത്യത്തിലൂടെ ആകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിലെ പ്രിയദർശിനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു . എഴുത്തുകാരൻ സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തി ഡോ.എം സി ദിലീപ് കുമാർ ,ശ്രീമൂലനഗരം മോഹൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി ഡോണോ, എ എസ് അനിൽകുമാർ , കെ വി രവീന്ദ്രൻ , യേശുദാസ് പറപ്പിള്ളി, കെ വി അനിത ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീക്ക്, ഫിനാൻസ് ഓഫീസർ പി ഹനീഷ് എന്നിവർ സംസാരിച്ചു.
- Log in to post comments