Skip to main content

മരടിൽ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു*

മാലിന്യ സംസ്കരണ രംഗത്ത് സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്ന മരട് നഗരസഭ ഇ-മാലി ശേഖരണം ആരംഭിച്ചു. ഇ-മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ ആന്റണി ആ ശാംപറമ്പിൽ, ഭാര്യ ബീന ആന്റണി എന്നിവർ ചേർന്ന് സ്വന്തം ഭവനത്തിലെ ഇ-വേസ്റ്റ് ഹരിത കർമ്മ സേനയ്ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു. 

 

വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിനി തോമസ്, ബിനോയ് ജോസഫ് , കൗൺസിലർമാരായ ചന്ദ്രകലാധരൻ , പി.ഡി. രാജേഷ്, മിനി ഷാജി, അനീഷ് കുമാർ, മോളി ഡെന്നി , രേണുക ശിവദാസ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം , ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ പ്രേംചന്ദ് . പി , രാജീവ് കുമാർ , ഹുസൈൻ.എ, അനീസ്. എ, അബ്ദുൾ സത്താർ, അനീസ്, ആര്യ പുരുഷോത്തമൻ , സുകന്യ സുന്ദരൻ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് രജനി തുടങ്ങിയവർ പ്രസംഗിച്ചു.

 

ചെയർപേഴ്സന്റെ വീട്ടിൽ നിന്നും കൈമാറിയ 15 അര കിലോ തൂക്കം വരുന്ന പഴയ വാഷിംഗ് മെഷീൻ നൽകിയതിനായി ലഭിച്ച തുക ചെയർ പേഴ്സന്റെ ഭാര്യ ബീന ആന്റണി ഹരിത കർമ്മസേനയുടെ കൺസോർഷ്യം ഫണ്ടിലേക്ക് തന്നെ നൽകിക്കൊണ്ട് ഹരിത കർമ്മസേനയുടെ പ്രവർത്തനത്തെ പ്രശംസിച്ചു.

മരട് നഗരസഭയിലെ ഇ- മാലിന്യ ശേഖരണം

പുനരുപയോഗ പ്രദമായ ഇ- മാലിന്യങ്ങൾക്ക് ഉടമസ്ഥന് കിലോഗ്രാം നിരക്കിൽ നിശ്ചിത തുക നൽകി ഹരിത കർമ്മ സേന വീടുകളിലും സ്ഥാപനങ്ങളിലും എത്തി ശേഖരിക്കുന്നു. 

 

വീടുകളിൽ നിന്നും ഇ - മാലിന്യങ്ങൾ ആക്രിയായി സ്വകാര്യ വ്യക്തികൾക്ക് കൈമാറുമ്പോൾ പലപ്പോഴും അവയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ വഴിയരികിലും മറ്റും ഉപേക്ഷിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ആത് പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കും ഏറെ ദോഷമായി ഭവിക്കുന്നത് മുൻ നിർത്തിയാണ് നഗരസഭ തന്നെ നേരിട്ട് വീടുകളിൽ നിന്നും കൃത്യമായി തൂക്കി വില നിർണ്ണയിച്ച് ആളുകൾക്ക് കൈമാറുന്നത്. ഇതിനായി ഹരിത കർമ്മസേനയുടെ സഹായത്താൽ വീടുകളിൽ ഫോം വിതരണം ചെയ്തിട്ടുണ്ട്. ഓരോ വീട്ടിലും നിന്ന് കൈമാറുന്ന ഇ-വേസ്റ്റിന്റെ ലിസ്റ്റ് പൂരിപ്പിച്ച് നഗരസഭയിൽ ശേഖരിച്ചതിനു ശേഷമാണ് ഇ-മാലിന്യങ്ങൾ കൈമാറുന്നത്. ഈ ക്യാമ്പയിനിൽ മരട് നഗരസഭയില മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.

 

 

 

date