Post Category
ഭൂമി വിതരണം: കര്‍ഷകതൊഴിലാളികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന ഭൂപരിഷ്‌കരണ നിയമപ്രകാരം പെരിന്തല്‍മണ്ണ താലൂക്കില്‍ എടപ്പറ്റ വില്ലേജില്‍ സര്‍വെ നം. 148/1 എ1 ല്‍പ്പെട്ട 45.26 സെന്റ് ഭൂമി ഭൂരഹിത കര്‍ഷകതൊഴിലാളികള്‍ക്ക് പതിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ (മൂന്ന് പ്രതി), റേഷന്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 12ന് വൈകുന്നേരം അഞ്ചിനകം പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ ലഭിക്കണം. ഫോറത്തിന്റെ മാതൃക താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ലഭിക്കും.
date
- Log in to post comments