Skip to main content

ഭിന്നശേഷി കലോല്‍സവവും പ്രത്യേക വാര്‍ഡ് സഭയും

 

മലപ്പുറം നഗരസഭയിലെ ഭിന്നശേഷി കലോല്‍സവവും പ്രത്യേക വാര്‍ഡ് സഭയും മലപ്പുറം ടൗണ്‍ഹാളില്‍ നടന്നു.  ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നു ഗ്രാമസഭ യോഗം നിര്‍ദ്ദേശിച്ചു.
പി. ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ പെരുമ്പളളി സൈത്, സ്ഥിര സമിതി ചെയര്‍മാന്‍മാരായ പരി അബ്ദുല്‍ മജീദ്, മറിയുമ്മ ഷരീഫ്, പി.എ.അബ്ദുല്‍ സലീം എന്ന ബാപ്പുട്ടി, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, ഹാരിസ് ആമിയന്‍, അഡ്വ.റിനിഷ.വി, സലീന റസാഖ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ വി. പ്രമീള, കെ.പി.മിനി, പരിവാര്‍ സെക്രട്ടറി കെ.പി.നജീബ്, സി.എ.റസാഖ് മാസ്റ്റര്‍, ഇ.അബ്ബാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

 

date