Skip to main content

നിര്‍ഭയ വളന്റിയര്‍മാര്‍ക്ക് പരിശീലനം തുടങ്ങി

 

     സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ലക്ഷ്യമിട്ട് പൊലീസ് നടപ്പാക്കുന്ന നിര്‍ഭയ പദ്ധതിയുടെ വളന്റിയര്‍മാര്‍ക്ക് പരിശീലന പരിപാടി ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആര്‍. മിനി ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി പി.സി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍, കേരള പോലീസ് അസോസിയേഷന്‍ സെക്രട്ടറി ഒപി സലീം, വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിര്‍ലെറ്റ് മണി എന്നിവര്‍ സംസാരിച്ചു.
    സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കുള്ള ശാശ്വതമായ പരിഹാരമാണ് പദ്ധതിയിലൂടെ തുടക്കമാവുന്നത്. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം വളന്റിയര്‍മാര്‍ ജില്ലയിലെ ഓരോ പ്രദേശങ്ങളും സന്ദര്‍ശിക്കുകയും  പ്രശ്‌നങ്ങള്‍ മനസ്സിലാക്കികൊണ്ട്  സമയോചിതമായ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്യും.

 

date