Skip to main content

വായനാദിന - വായന മാസാചരണം സമാപനം ജൂലൈ 22 ന്

പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ദേശീയ വായനാദിന- മാസാചരണത്തിന്റെ സമാപനവും കുട്ടികള്‍ക്കുള്ള ശാസ്ത്ര ബോധവല്‍കരണ ക്ലാസും ജൂലൈ 22 രാവിലെ 11 ന് തിരുവല്ല തിരുമൂലപുരം എസ്.എന്‍.വി.എച്ച് സ്‌കൂളില്‍ നടത്തും. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി.റ്റി.എ പ്രസിഡന്റ് സതീഷ് കല്ലുപറമ്പില്‍ അധ്യക്ഷനാകും. ജില്ലാതല 'വായിച്ചുവളരുക' ക്വിസ് മത്സരവിജയികളെ അനുമോദിക്കും. തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഫിലിപ്പ് ജോര്‍ജ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍പേഴ്സന്‍ ഡോ. ഫാ. എബ്രഹാം മുളമൂട്ടില്‍, സെക്രട്ടറി സി. കെ. നസീര്‍, സ്‌കൂള്‍ മാനേജര്‍ പി. റ്റി. പ്രസാദ്, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, പ്രധാന അധ്യാപിക ഡി. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date