Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 2025-2026 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട 18 നും 55 നും മധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തില്‍ സ്വയം തൊഴില്‍ വായ്പ, 6 വര്‍ഷത്തില്‍ അധികം സര്‍വ്വീസ് കാലാവധി ബാക്കിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിഗത വായ്പ, പട്ടികവിഭാഗത്തില്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സി ഡി എസ് മുഖേന നല്‍കുന്ന ജാമ്യരഹിത വായ്പ എന്നിവക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വായ്പാ പദ്ധതിയെ കുറിച്ചും ജാമ്യ വ്യവസ്ഥകളെ കുറിച്ചും അറിയുന്നതിനായി വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0484 2302663, 9400068507
date
- Log in to post comments