Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍, ഡിപ്ലോമ ഇന്‍ ക്വാളിറ്റി മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ അനുബന്ധ മേഖലകളില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ള ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജൂലൈ 31നകം അപേക്ഷകള്‍ സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 9048110031
date
- Log in to post comments