Skip to main content

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക   പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം. https://www.sec.kerala.gov.in  വെബ്‌സൈറ്റിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം.   ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിംഗും അപ്‌ഡേഷനും ഓഗസ്റ്റ് 29ന് പൂര്‍ത്തിയാക്കണം. ഓഗസ്റ്റ് 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയില്‍ കരട്പട്ടിക പ്രകാരം 2125594 വോട്ടര്‍മാരുണ്ട്. 987319 പുരുഷ•ാരും 1138256 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്.
 ഓണ്‍ലൈന്‍ അപേക്ഷപ്രകാരമുള്ള ഹിയറിംഗ്‌നോട്ടീസിലെ നിശ്ചിതതീയതിയില്‍ യഥാര്‍ത്ഥ രേഖകള്‍സഹിതം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ)ക്ക് മുന്നില്‍ ഹാജരാകാം. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിയാണ് ഇ.ആര്‍.ഒ. കൊല്ലം കോര്‍പ്പറേഷന്റെ ഇ.ആര്‍.ഒ അഡീഷണല്‍ സെക്രട്ടറിയാണ്.  
കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന്  പരിശോധിച്ച് ഉറപ്പുവരുത്തണം. അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലുമോ https://www.sec.kerala.gov.in  വെബ്‌സൈറ്റിലൂടെയോ   വോട്ടര്‍ പട്ടിക പരിശോധിക്കാമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍  കുമാര്‍ അറിയിച്ചു.
 

 

date