Post Category
ഐ.എൻ.എസ് സമോറിൻ പ്രതിമാസ സംഗമം
ഐ എൻ എസ് സമോറിൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലയിലെ നേവി വിധവകളുടെ പ്രതിമാസ സംഗമം ജൂലൈ 25ന് രാവിലെ 11.30 മുതൽ ഒരു മണി വരെ കണ്ണൂർ ജില്ലാ സൈനിക വെൽഫെയർ ഓഫീസിൽ നടക്കും. നൂതന ക്ഷേമ പദ്ധതികളെ കുറിച്ചറിയാനും പെൻഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്തുന്നതിനും ജില്ലയിലെ എല്ലാ നേവി വിധവകളും സംഗമത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. വെബ്‌സൈറ്റ് zswokannur@gmail.com. ഫോൺ - 0497 2700069
date
- Log in to post comments