Skip to main content

റേഷന്‍കാര്‍ഡ് : ഹിയറിംഗിന് ഹാജരാവാത്തവര്‍ക്ക് അവസരം

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)-ന്റെ പരിധിയില്‍, പുതിയ റേഷന്‍കാര്‍ഡ് ലഭിച്ചതിനുശേഷം മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ ഹിയറിംഗിന് ഹാജരാവാത്തവര്‍ ഡിസംബര്‍ നാല്, അഞ്ച്  തിയ്യതികളില്‍ പഴയതും പുതിയതുമായ റേഷന്‍കാര്‍ഡുകള്‍, കാര്‍ഡിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാര്‍ നമ്പര്‍ എന്നിവ സഹിതം രാവിലെ 10 മണിക്കും വൈകീട്ട് 4 മണിക്കും ഇടയില്‍ സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)-ല്‍ ഹാജരാകേണ്ടതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (സൗത്ത്) അറിയിച്ചു.
 

date