Post Category
സ്പോട്ട് അഡ്മിഷൻ
കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28 ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഡിപ്ലോമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർക്കും അന്നേദിവസം സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ എസ്.എസ്.എൽ.സി, ടി. സി, സി.സി, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ്,പി.ടി.എ. ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. മറ്റ് പോളിടെക്നിക് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ സ്ലിപ്പ്,പി.ടി.എ. ഫണ്ട് മുതലായവയും ഹാജരാക്കണം. വിശദവിവരം www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9895498038.
date
- Log in to post comments