Skip to main content

ഹരിതകർമസേനാംഗങ്ങളുടെ മക്കൾക്ക് ക്യാഷ് പ്രൈസ് വിതരണം ഇന്ന്്

ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹരികർമസേനാംഗങ്ങളുടെ മക്കളിൽ 2024-2025 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസും ആദരവും നൽകുന്നു.
ശനിയാഴ്ച (ജൂലൈ 26)തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ രാവിലെ 10.30 ന് നടക്കുന്ന പരിപാടി സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ്് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ അധ്യക്ഷത വഹിക്കും.  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ മുഖ്യപ്രഭാഷണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്,കോട്ടയം ക്ലീൻ കേരള കമ്പനി മാനേജർ ജിഷ്ണു ജഗൻ, ജില്ലാ ഡിജിറ്റൽ സർവീസ് സെക്ഷൻ റീജണൽ മാനേജർ കെ.വി. വരുൺ, ഹരിതകേരളം മിഷൻ ജില്ലാ  കോ-ഓർഡിനേറ്റർ എൻ.എസ.് ഷൈൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഹരിതകർമസേന ജില്ലാ കോ-ഓർഡിനേറ്റർ പ്രണവ് വിജയൻ, അക്കൗണ്ട് അസിസ്റ്റന്റ് ആദിത്യ മോഹൻ, ടെക്നിക്കൽ അസിസ്റ്റന്റ് എം.എസ.് ഐശ്വര്യ മോൾ എന്നിവർ പങ്കെടുക്കും.
തുടർന്ന് സംരംഭകത്വവും സാധ്യതകളും എന്ന വിഷയത്തിൽ മനോജ് മാധവനും പ്ലാസ്റ്റിക് തരംതിരിക്കൽ എന്ന വിഷയത്തിൽ അൻഷാദ്  ഇസ്മായിൽ എന്നിവർ പരിശീലനക്ലാസ്സും പി.ആർ. രഞ്ജിത്ത് മോട്ടിവേഷൻ ക്ലാസ്സും എടുക്കും.

date