Skip to main content

സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം ഇന്ന്

പ്രകൃതിവാതകം പൈപ്പുകളിലൂടെ വീടുകളില്‍ എത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് (നവംബര്‍22) നടക്കും. വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ദേശവ്യാപകമായി 129 ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. കോഴിക്കോട് - വയനാട്, മലപ്പുറം, പാലക്കാട് - തൃശൂര്‍, കണ്ണൂര്‍ - കാസര്‍കോട് - മാഹി എന്നിവയാണ് കേരളത്തിലെ പദ്ധതികള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കുള്ള ടെന്‍ഡര്‍ നടപടികളും ഇതോടൊപ്പം ആരംഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി മലപ്പുറം എംഎസ്പി  ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പികെ കുഞ്ഞാലിക്കുട്ടി എംപി, പി ഉബൈദുള്ള എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

 

date