ലഹരി നിര്‍മാജ്ജനം- പ്രാദേശിക സമിതി പ്രവര്‍ത്തനം സജീവമാക്കും
ലഹരി നിര്‍മാര്‍ജജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി പ്രാദേശിക സമിതി പ്രവര്‍ത്തനം സജീവമാക്കാന്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല വ്യാജമദ്യ നിര്‍മ്മാര്‍ജ്ജന ജനകീയ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ മാസവും ജില്ലാ തല സമിതി യോഗത്തിനു മുമ്പായി താലൂക്ക്, റെയ്ഞ്ച്, മണ്ഡലം, പഞ്ചായത്ത് തല സമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന അവലോകനം നടത്തും.
സ്‌കൂള്‍ പരിസരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് സംഘടിപ്പിക്കും. തീരദേശ, മലയോര മേഖലകളില്‍ റെയ്ഡ് ശക്തമാക്കാനും തീരുമാനിച്ചു. എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡില്‍ വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കും.
മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.എ.റസാഖ്, അബ്ദുല്‍ കലാം മാസ്റ്റര്‍, കെ.സലീന ടീച്ചര്‍, ഫാത്തിമ മണ്ണറോട്ട്, ഇ.സഹീദ, തിരൂര്‍ ആര്‍.ഡി.ഒ എന്‍.എം. മെഹറലി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എ.മജീദ്, എം.എ.റസാഖ്, ഹംസ പാലൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, റവന്യൂ, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
- Log in to post comments