Post Category
ഔഷധ സസ്യങ്ങളുടെ വിതരണം
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൃഹചൈതന്യം ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് തല വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഹാജറുമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ കെ.ഷറഫുന്നീസ, ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍മാരായ പറക്കുത്ത് മുഹമ്മദ്, തങ്ക, ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മുഹമ്മദ്, ബി.ഡി.ഒ ഹമീദ ജലീസ, ജോയിന്റ് ബി.ഡി.ഒ റഷീദ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തൈകള്‍ ഏറ്റുവാങ്ങി.
date
- Log in to post comments