Skip to main content

പ്രത്യേക അറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ, ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം, ആകെ 80 സെന്റിമീറ്റർ കൂടി (നിലവിൽ 80 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ആകെ 160 സെന്റിമീറ്റർ) ഇന്ന് (ജൂലൈ 26) വൈകിട്ട് 5.30ന് ഉയർത്തും.

അരുവിക്കര ഡാമിലെ ജലനിരപ്പ് വർധിക്കുന്ന സാഹചര്യത്തിൽ, ഡാമിന്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ, 20 സെന്റീമീറ്റർ വീതം, ആകെ 100 സെന്റിമീറ്റർ കൂടി (നിലവിൽ 150 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്, ആകെ 250 സെന്റിമീറ്റർ) ഇന്ന് (ജൂലൈ 26) വൈകിട്ട് 5.30ന് ഉയർത്തും. ഈ സാഹചര്യത്തിൽ ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജൂലൈ 26, 4 പി.എം)

date