കൊട്ടാരക്കരയില്‍ പുതിയ കോടതി സമുച്ചയം ഉടന്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊട്ടാരക്കരയില്‍ പുതിയ കോടതി സമുച്ചയത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കോടതിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിര്‍മിക്കുക. മൂന്ന് നിലകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍. പുതിയ കെട്ടിടത്തിന് വേണ്ട മാറ്റങ്ങള്‍ ജഡ്ജിമാര്‍, ബാര്‍ അസോസിയേഷന് ഭാരവാഹികള്‍, പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിര്‍മാണത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ ഹൈകോടതിയും ജില്ല കോടതിയുമാണ് തീരുമാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കര കുടുംബ കോടതി ജഡ്ജി ഹരി ആര്. ചന്ദ്രന്, അബ്കാരി കോടതി ജഡ്ജി റീന ദാസ്, സബ് കോടതി ജഡ്ജി ഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗം വി. സുമലാല്‍, ബാര്‍ അസോസിയേഷന് പ്രസിഡന്റ് രഞ്ജി മാത്യു, കമ്മിറ്റി അംഗങ്ങള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments