മത്സ്യവിത്ത് നിക്ഷേപിച്ചു
നദികള്‍, പൊതുജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ധനവിനുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യമത്സ്യകൃഷിയുടെ ഭാഗമായി കുറ്റൂര്‍ മണിമലയാറ്റില്‍ തോണ്ടറകടവില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളില്‍പ്പെട്ട മൂന്ന് ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുമ ചെറിയാന്‍, കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ രഘുനാഥ്, വൈസ് പ്രസിഡന്റ് ചെറിയാന്‍ തോമസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന സതീഷ്, ജില്ലാ ഫിഷറീസ് ഓഫീസര്‍ എസ്. പ്രിന്‍സ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യതൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3778/18)
അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്
- Log in to post comments