Post Category
ശില്പശാല നടത്തി
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ നേത്യത്വത്തില്‍ സാക്ഷരത പ്രേരകന്‍മാര്‍ക്കായി ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആഫീസര്‍ എ ഒ അബീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരത മിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യൂ, അസി.കോര്‍ഡിനേറ്റര്‍ ഡോ.വി മുരുകദാസ്, ഷാന്‍ രമേഷ് ഗോപന്‍ എന്നിവര്‍ സംസാരിച്ചു. (പിഎന്‍പി 3782/18)
date
- Log in to post comments