Skip to main content

സ്‌നേഹധാര: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏഴിന്

ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹാധാര പദ്ധതിയിലേക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഫിസിയോ തെറാപ്പിസ്റ്റ് (ഫീമെയില്‍), നഴ്‌സ് (അലോപതി) (ഫീമെയില്‍ നൈറ്റ് ഡ്യൂട്ടി മാത്രം), പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍) എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഏഴിന് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0471 2320988.

തസ്തിക, ഇന്റര്‍വ്യൂസമയം, യോഗ്യത, പ്രതിമാസ ഓണറേറിയം എന്ന ക്രമത്തില്‍ ചുവടെ:  സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ - (രാവിലെ 10 മുതല്‍ ഒന്ന് വരെ) എം.ഡി കൗമാരഭൃത്യ (അഭികാമ്യം), എം.ഡി പ്രസൂതിതന്ത്ര/ എം.ഡി കായചികിത്സ ഇല്ലാത്തപക്ഷം ഏതെങ്കിലും എം.ഡി (ആയുര്‍വേദ), 39,000 രൂപ.   പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍), (ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണിവരെ), ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ്  സര്‍ട്ടിഫിക്കറ്റ്, ഒരാള്‍ക്ക് 12,000 രൂപ എന്ന നിരക്കില്‍ രണ്ട് പേര്‍ക്ക് 24,000 രൂപ.  ഫിസിയോ തെറാപ്പിസ്റ്റ് (ഫീമെയില്‍)  (രാവിലെ 10 മണി മുതല്‍ ഒരു മണി വരെ), ബാച്ച്‌ലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.റ്റി), മാസ്റ്റര്‍ ഓഫ് ഫിസിയൊതെറാപ്പി (എം.പി.റ്റിക്ക് മുന്‍ഗണന), 15,000രൂപ.   നഴ്‌സ് (അലോപതി) (ഫീമെയില്‍ -നൈറ്റ് ഡ്യൂട്ടി മാത്രം), (രാവിലെ 10 മണി മുതല്‍ ഒരു മണി വരെ) ബി.എസ്‌സി നഴ്‌സിംഗിന് മുന്‍ഗണന, ഇല്ലാത്തപക്ഷം ജി.എന്‍.എം (ജനറല്‍ നഴ്‌സിംഗ് & മിഡ് വൈഫറി), 15,000 രൂപ.

പി.എന്‍.എക്‌സ്.5130/17

date