Post Category
വോട്ടര്‍ പട്ടിക പുതുക്കാന്‍ ഇതുവരെ ലഭിച്ചത് 41,819 അപേക്ഷകള്‍
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 41,819 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 203 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 1126 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് 1663 അപേക്ഷകളുമാണ് ഓണ്‍ലൈനായി ഇന്നലെ (ജൂലൈ 28) വൈകിട്ട് 5 മണി വരെ സമര്‍പ്പിച്ചിട്ടുള്ളത്.
date
- Log in to post comments