Skip to main content
.

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം

 

 

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ ആഗസ്റ്റ് 4നു മുന്‍പായി കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ആഗസ്റ്റ് 7ന് രാവിലെ 11 മണിക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282457391

 

അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി: ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 11 ഉന്നതികൾ 

 

*25 ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു*

 

പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി ഫണ്ട് വഴി ജില്ലയില്‍ പൂര്‍ത്തിയായത് 11 ഉന്നതികള്‍. 2016 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിലാണ് 10.51 കോടി (10,51,01,558) രൂപ ചിലവഴിച്ച് ഈ ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ്, ഉടുമ്പന്‍ചോല രണ്ട്, പീരുമേട്, ഇടുക്കി, തൊടുപുഴ നിയോജകമണ്ഡലങ്ങളില്‍ ഒന്ന് വീതവും ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജില്ലയില്‍ 25 ഉന്നതികളുടെ നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 

 

അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ കുമളി ഗ്രാമപഞ്ചായത്തില്‍ മന്നാക്കുടി-പളിയക്കുടി ഉന്നതികളിലെ വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. പദ്ധതിയുടെ ഭാഗമായി ലൈബ്രറി ഹാള്‍, സ്റ്റഡി ഹാള്‍, ഫെന്‍സിംഗ്, വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതി എന്നിവ പൂര്‍ത്തികരിച്ചു. കൂടാതെ ഇലക്ട്രിഫിക്കേഷന്‍, പ്ലംബിഗ് എന്നിവയും പൂര്‍ത്തിയാക്കി. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മന്നാക്കുടി-പളയക്കുടിയില്‍ നടപ്പാക്കിയത്.

 

തൊടുപുഴ നിയോജക മണ്ഡലത്തിലെ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തടിയനാല്‍ ഉന്നതിയില്‍ കമ്യൂണിറ്റിഹാള്‍ നവീകരണം, കിണര്‍ നിര്‍മ്മാണം, വാട്ടര്‍ ടാങ്ക്, വാട്ടര്‍ സപ്ലൈ സിസ്റ്റം എന്നീ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. 51 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്. 

 

ഇടുക്കി നിയോജക മണ്ഡലത്തിലെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, സൈറ്റ് ഡവലപ്മെന്റ്, റോഡ് നിര്‍മ്മാണം, ഇലക്ട്രിഫിക്കേഷന്‍ എന്നിവ പൂര്‍ത്തികരിച്ചു. ഒരു കോടി രൂപയാണ് പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി ചെലവായത്. 

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ രണ്ട് ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താന്‍, പന്തടിക്കളം ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഉന്നതികളില്‍ നടപ്പാക്കിയിട്ടുള്ളത്.

 

ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ് ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. മാങ്കുളം ഗ്രാമപഞ്ചായത്തില്‍ സിങ്കുകുടി, കോഴിയളക്കുടി ഉന്നതികള്‍, അടിമാലി ഗ്രാമപഞ്ചായത്തില്‍ അഞ്ചാംമൈല്‍, കട്ടമുടി ഉന്നതികള്‍, മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂടല്ലാര്‍കുടി, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പക്കാട് ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. 

 

ജില്ലയില്‍ 25 ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേവികുളം നിയോജക മണ്ഡലത്തില്‍ മറയൂര്‍,അടിമാലി,മാങ്കുളം,കാന്തല്ലൂര്‍, ദേവികുളം ഗ്രാമപഞ്ചായത്തുകളിലായി 13 ഉന്നതികളും, ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാല്, ഇടുക്കി, പീരുമേട് മണ്ഡലങ്ങളില്‍ മൂന്ന് വീതവും തൊടുപുഴയില്‍ രണ്ടും ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഓരോ ഉന്നതികള്‍ക്കും ഒരു കോടി രൂപ വീതം 25 ഉന്നതികളിലായി 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.

 

ദേവികുളം നിയോജക മണ്ഡലത്തില്‍ മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴ് ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നെല്ലിപ്പെട്ടി, കമ്മാളംകുടി, ഈച്ചാംപെട്ടി, ചെമ്പട്ടി, ഇരുട്ടളകുടി, ചെറുവാട്, കുത്തുകല്‍കുടി എന്നീ ഉന്നതികളിലാണ് മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. അടിമാലി ഗ്രാമപഞ്ചായത്തില്‍ കൊച്ച്കൊടകല്ല്, തലനിരപ്പന്‍, തലമാലി ഉന്നതികളിലും മാങ്കുളം ഗ്രാമപഞ്ചായത്തിലെ വേലിയംപാറക്കുടി, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പാളപ്പെട്ടി, ദേവികുളം ഗ്രാമപഞ്ചായത്തിലെ സാന്റോസ്‌കുടി ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ തിങ്കള്‍ക്കാട്, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക് വലിയതോവാള, രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുതുവാക്കുടി ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 

 

ഇടുക്കി നിയോജക മണ്ഡലത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്തിലെ വലിയമാവ്, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അടൂര്‍മല, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ കോടാലിപ്പാറ ഉന്നതികളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.   

പീരുമേട് നിയോജകമണ്ഡലത്തില്‍ പീരുമേട് ഗ്രാമപഞ്ചായത്തില്‍ വഞ്ചിവയല്‍, ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ മേമാരി, കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട് ഉന്നതികളും വികസനത്തിന്റെ പാതയിലാണ്. 

 

തൊടുപുഴ നിയോജക മണ്ഡലത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പട്ടയക്കൂടി, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കള്ളിക്കല്‍ ഉന്നതികളിലും വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 

date