മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ പ്രോജക്ട്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആഗസ്റ്റ് 8 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂടിക്കാഴ്ച്ച നടക്കും. കേരള നഴ്സിംഗ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ അംഗീകാരമുള്ള ജിഎന്‍എം നഴ്സിംഗും എംഎസ് ഓഫീസുമാണ് യോഗ്യത. ബിസിസിപിഎന്‍ അല്ലെങ്കില്‍ സിസിസിപിഎന്‍ അഭികാമ്യം. ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം: 15000 രൂപ. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 15 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഫോണ്‍ നമ്പര്‍ : 04862 291782
- Log in to post comments