Post Category
ആര്‍.ഐ സെന്ററില്‍ ബന്ധപ്പെടണം
ജില്ലയിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ഐ.ടി.ഐ ട്രേഡ് പാസ്സായി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥികളെ, നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് 1961 പ്രകാരമല്ലാതെ അപ്രന്റീസ് ട്രെയിനിയായി നിയമിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കണ്ണൂര്‍ പഴയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് പുറകില്‍ കെ.എം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അപ്രന്റീസ്ഷിപ്പ് അഡൈ്വസറുടെ കാര്യാലയമായ ആര്‍.ഐ സെന്ററില്‍ ബന്ധപ്പെടണമെന്ന് ട്രെയിനിങ്ങ് ഓഫീസര്‍ അറിയിച്ചു. അല്ലാത്ത പക്ഷം ഉണ്ടാകാന്‍ സാധ്യതയുള്ള തുടര്‍ നടപടികള്‍ക്കും പിന്നീട് ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന കോടതി വ്യവഹാരങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപന അധികാരികള്‍ മാത്രമായിരിക്കും ഉത്തരവാദി. ഇ മെയില്‍: ricentrekannur@gmail.com, ഫോണ്‍: 9446771225
date
- Log in to post comments