പി.ജി.ഡി.സി.എ/ഡി.സി.എ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) (ഡി.സി.എ.എസ്)), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ഡി.സി.എഫ്.എ), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (ഐ.ഡി.സി.എച്ച്.എം.എന്‍)കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി (www.lbscetnre.kerala.gov.in/services/courses) അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ എന്ന കോഴ്‌സിനും/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ(എസ്) ഡി.സി.എഫ്.എ എന്ന കോഴ്‌സിനും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ,ഐ.ഡി.സി.എച്ച്.എം.എന്‍ എന്ന കോഴ്‌സിനും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ് സബ് സെന്റര്‍, ഐജിബിടി ബസ്സ്റ്റാന്റ് കച്ചേരിപ്പടി, എന്ന വിലാസത്തിലോ 9846091003, 9847409010 എന്നീ നമ്പറിലോ ബന്ധപ്പെടണം.
- Log in to post comments