Skip to main content

വനം വകുപ്പിന്റെ മാധ്യമ ശില്പശാല ജൂലൈ 30 ന്

വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച് വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ദൃശ്യ/പത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ജൂലൈ 30ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ നിലമ്പൂര്‍ കെ എഫ് ആര്‍ ഐ സബ് സെന്റര്‍ ഓഡിറ്റോറിയത്തില്‍  നടക്കും. പരിപാടി കോഴിക്കോട് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ധനേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

date