ജില്ലയില്‍ മൂന്നു പുതിയ സ്‌കാനിംഗ് സെന്ററുകള്‍ക്ക് അനുമതി
ജില്ലയില്‍ മൂന്ന് പുതിയ സ്‌കാനിംഗ് സെന്ററുകള്‍ക്ക് കൂടി അനുമതി നല്‍കി പി.എന്‍.ഡി.ടി. ജില്ലാതല അഡൈ്വസറി കമ്മിറ്റിയോഗം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒ. ആര്‍. രേണുക, ഗവ. പ്ലീഡര്‍ അഡ്വ. ടോം കെ. തോമസ്, പീഡിയാട്രീഷ്യന്‍ ഡോ. മുജീബ്, ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി, ഡി.ആര്‍.സി.എച്ച്.ഒ ഡോ. പമീലി, സോഷ്യല്‍ വര്‍ക്കര്‍മാരായ ബീന സണ്ണി, സജ്‌ന മോള്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ സാദിക് അലി എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍ ഹാര്‍ട്‌സ് മലബാര്‍ കാര്‍ഡിയാക് സെന്റര്‍ കള്ളിയത്ത് ഹോസ്പിറ്റല്‍, എച്ച്.എം.എസ്. ഹോസ്പിറ്റല്‍ കോട്ടക്കല്‍, അല്‍നൂര്‍ ഹോസ്പിറ്റല്‍ തിരൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്‌കാനിംഗ് സെന്ററിന് അനുമതി നല്‍കിയത്. പുതിയ സ്ഥാപനങ്ങളില്‍ ഐ.ഇ.സി ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.
ജില്ലയില്‍ നിലവിലുള്ള എല്ലാ സ്‌കാനിങ് സ്ഥാപനങ്ങളിലും പി.സി.പി.എന്‍.ഡി.ടിയുടെ കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്ന് യോഗം ഓര്‍മിപ്പിച്ചു. ഈ നിയമപ്രകാരം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്നത് തെറ്റാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
- Log in to post comments