തൊഴില്‍ മേള
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള ജൂലൈ 31ന് വ്യഴാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ 'മലപ്പുറം എംപ്ലോയബിലിറ്റി' സെന്ററില്‍ നടക്കും. നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന തൊഴില്‍മേളയില്‍ ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്‌പെയര്‍ ഇന്‍ ചാര്‍ജ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, കാഷ്യര്‍, എ.എസ്.എം, ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്്, വീഡിയോ എഡിറ്റര്‍, മൊബൈല്‍ ടെക്‌നീഷ്യന്‍, റിസപ്ഷനിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, വീഡിയോ പ്രസന്റര്‍, സെയില്‍സ് ഹെഡ്,സി.ആര്‍.എം.സി.ആര്‍.ഇ. തുടങ്ങിയ
ഒഴിവുകളിലേക്കായി എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ, ബി.കോം, അക്കൗണ്ടന്‍സി ,ഡിഗ്രി/പിജി/ഐ.ടി.ഐ. തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737.
- Log in to post comments