ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 15 വരെ നീട്ടി.
അര്‍ഹരായ അംഗങ്ങള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ക്ഷേമനിധി ഐ.ഡി കാര്‍ഡ്, അംശാദായം അവസാനം അടച്ച പാസ്സ് ബുക്ക് പേജ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, വിദ്യാര്‍ത്ഥിയുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ https://services.unorganisedwssb.org/index.php/membership/education_scheme_appln എന്ന ലിങ്ക് വഴി ആഗസ്റ്റ് 15നകം അപേക്ഷിച്ച്, അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 16നകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0483 2730400.
- Log in to post comments