Skip to main content

*രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം സേവന രേഖകള്‍ ലഭ്യമാക്കി*

 

ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടമായ രേഖകള്‍ വീണ്ടെടുത്ത് നല്‍കാന്‍ സാധിച്ചു.  റേഷന്‍ കാര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. ക്യാമ്പുകളില്‍ നിന്നും രേഖകള്‍ നഷ്ടമായവരില്‍ നിന്നും കൃത്യമായി വിവരശേഖരണം നടത്തി നഷ്ടപ്പെട്ട രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍  ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാം വകുപ്പുകളും പങ്കെടുത്താണ് അതിജീവിതര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്.  878 പേര്‍ക്ക് സ്‌പെഷല്‍ ക്യാമ്പ് നടത്തി 1690 സര്‍ട്ടിഫിക്കറ്റുകള്‍  നല്‍കി.

റേഷന്‍, ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ കാര്‍ഡ്, പെന്‍ഷന്‍ മസ്റ്ററിങ്, യുഡിഐഡി, വിദ്യാഭ്യാസ രേഖകള്‍ ഉള്‍പ്പടെയുള്ള പ്രാഥമിക രേഖകളാണ് ഘട്ടംഘട്ടമായി വിതരണം ചെയ്തത്.

date