Skip to main content

അറിയിപ്പുകൾ

 

ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 12, 13, 14 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രൊക്യൂര്‍മെന്റ് പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവരെ മാത്രമാണ് പങ്കെടുപ്പിക്കുക.  

റാങ്ക് പട്ടിക

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍: 535/2023) തസ്തികയുടെ റാങ്ക് പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

താലൂക്ക് വികസന സമിതി യോഗം 

ആഗസ്റ്റിലെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം രണ്ടിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

രജിസ്ട്രേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗം

രജിസ്ട്രേഷന്‍ ജില്ലാതല കോഓഡിനേഷന്‍ കമ്മിറ്റി യോഗം ആഗസ്റ്റ് നാലിന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.  

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് പത്ത്. ഫോണ്‍: 0471 2570471, 9846033001.

ഐസ് ബോക്സ് വിതരണം

ചാലിയം മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ലിറ്ററിന്റെ ഐസ് ബോക്സ് വിതരണം ചെയ്യും. ചാലിയം മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാര്‍ക്ക് ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2383780.

എം.ടെക് സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220.

സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍  നിലവിലുള്ള ലാറ്ററല്‍ എന്‍ട്രി ഒഴിവിലേക്കും (എസ്എം) മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. 2025-26 ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2383220.

അസി. പ്രൊഫസര്‍ നിയമനം

മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളേജില്‍ രസതന്ത്രം അസി. പ്രൊഫസറെ നിയമിക്കും. യോഗ്യത: രസതന്ത്രത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം. നെറ്റ്/പിഎച്ച്ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. ജൂലൈ 31ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2370714. 

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

അംഗീകൃത പാഠ്യപദ്ധതി മുഖേന 2024-25 വര്‍ഷത്തില്‍ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ, കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍നിന്ന് ക്യാഷ് അവാര്‍ഡിന്
അപേക്ഷ ക്ഷണിച്ചു. അംഗത്വത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നവരുമായിരിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി: ആഗസ്റ്റ് 15. ഫോണ്‍: 0495 2378480.

യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ജൂലൈ 22ന് നടക്കേണ്ടിയിരുന്ന നാലാംഘട്ട അഭിമുഖം ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം. പരിഷ്‌കരിച്ച കെ -ഫോം (Appendix-28) പിഎസ്‌സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

ഐടിഐ കൗണ്‍സിലിങ് 

ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് ജൂലൈ 30ന് കൗണ്‍സിലിങ് നടത്തും. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്കും അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10ന് എത്തണം. ഫോണ്‍: 8086141406, 9037559251.

date