ഹരിതം ലഹരിരഹിതം സെമിനാർ നടത്തി
നിയമം മൂലം മാത്രം ലഹരി വ്യാപനം തടയാൻ കഴിയില്ലെന്നും സ്വയം അവബോധം നേടി ലഹരിയെ തൂത്തെറിയാൻ ഓരോ വ്യക്തികൾക്കും കഴിയണമെന്നും സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ. സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹരിതം ലഹരിരഹിതം എന്ന വിഷയത്തിൽ
ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോരാട്ടം അവനവനിൽ നിന്നും കുടുംബത്തിൽ നിന്നും തുടങ്ങണം. പ്രകൃതി നിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും പ്രകൃതി സംരക്ഷണത്തോടൊപ്പം ലഹരിക്കെതിരായ പോരാട്ടത്തിനും നാം തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലവ്ലി ജോർജ് പടികര അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ അജയ്, ജില്ലാ വിമുക്തി മാനേജർ എം.കെ പ്രസാദ്, മംഗളം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഡോ. ബിജു വർഗീസ് ,തങ്കച്ചൻ തോന്നിക്കൽ, കെ.ജി. ശ്രീജ, കെ.എസ്. അനീഷ, ഡോ.ജി ജയലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരിക്കെതിരായുള്ള അവബോധന ക്ലാസും നടന്നു. കോട്ടയം ജില്ലയിലെ വിവിധ കോളജുകളിലെ കുട്ടികളോടൊപ്പം മംഗളം കോളേജിലെ എൻസിസി കേഡറ്റുകളും എസ്ഡിജി സെല്ലിന്റെ ഭാരവാഹികളും വിദ്യാർത്ഥികളും ചടങ്ങിന്റെ ഭാഗമായി
- Log in to post comments