ദ്വിദിന ശിൽപശാല: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കിഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജൂലൈ 29,30 തീയതികളിൽ ദ്വിദിന ശിൽപശാല നടത്തും. ഏറ്റുമാനൂർ ക്രിസ്തുരാജ് ചർച്ച് ഹാളിൽ നടക്കുന്ന ശിൽപശാല സഹകരണം- തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചൊവ്വാഴ്ച (ജൂലൈ 29, ) രാവിലെ 10ന്് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിലെ ജീവനക്കാർക്കായിട്ടാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ശിൽപശാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, വനിതാ പോലീസ് സെൽ അവതരിപ്പിക്കുന്ന സ്ത്രീകൾക്കുള സ്വയംപ്രതിരോധ പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണം, ആരോഗ്യ സെമിനാറുകൾ, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം, തൊഴിലിടങ്ങളിലെ മാനസികസമ്മർദ്ദം, ന്യൂട്രീഷൻ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, പ്രദർശനം, ഗാനമേള, പ്രശ്നോത്തരികൾ എന്നിവ സംഘടിപ്പിക്കും. ഏറ്റുമാനൂർ നഗരസഭ, ഐ.സി.ഡി.എസ് കോട്ടയം പ്രോഗ്രാം സെൽ, ഹോമിയോപതി ജില്ലാ മെഡിക്കൽ ഓഫീസ്, തപാൽവകുപ്പ്് കോട്ടയം ഡിവിഷൻ, ജില്ലാ വനിതാ പോലീസ് സെൽ, ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസ്, ഏറ്റുമാനൂർ എക്സൈസ് ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
- Log in to post comments