Skip to main content

താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന വനിതശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിനുകീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും (പ്രത്യേകിച്ച് അതിജീവിതരെ) പരിചയസമ്പന്നരായ സന്നദ്ധ സംഘടനകൾക്ക്  അപേക്ഷിക്കാം. 2015 ലെ ബാലനീതി നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും പ്രവർത്തനവും നിർബന്ധം. കുട്ടികളെ പാർപ്പിക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന വിധത്തിലുള്ള കെട്ടിടം സ്വന്തമായുള്ള സംഘടനകൾക്ക് മുൻഗണന. അപേക്ഷഫോം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടുവർഷത്തെ പ്രവർത്തനറിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ ജൂലൈ 31ന്  വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതാശിശുവികസനവകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര,തിരുവനന്തപുരം 695012 എന്ന മേൽവിലാസത്തിൽ അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0471 2331059. ഇ-മെയിൽ: nirbhayacell@gmail.com
 

date