Skip to main content

ബി. ടെക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് രണ്ടാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌കീമിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ബി. ടെക്ക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് (CSE), ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE), ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (EEE), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME) ബ്രാഞ്ചുകളിലേക്ക് ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465.

പി.എൻ.എക്സ് 3538/2025

date