ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ലൈൻമാൻ പരീക്ഷ ആഗസ്റ്റ് 10 ന്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ: 09/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 10 രാവിലെ 9 മുതൽ 10.45 വരെയും ഹെൽപ്പർ (കാറ്റഗറി നമ്പർ: 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നമ്പർ: 12/2025) എന്നീ തസ്തികകളുടെ പൊതു ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 10 ഉച്ചയ്ക്ക് ശേഷം 01.30 മുതൽ 3.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. പരീക്ഷ എഴുതുന്നതിന് ഹാൾടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർത്ഥികൾക്ക് (ടി തസ്സികകളിലേയ്ക്ക് ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥി ആണെന്ന് അവകാശപ്പെട്ടിട്ടുള്ള പക്ഷം) സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ആഗസ്റ്റ് 8 വൈകിട്ട് 5 മണിക്ക് മുമ്പായി ഇ-മെയിൽ മുഖാന്തിരമോ (kdrbtvm@gmail.com) കേരള ദേവസ്വം റിക്രുട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കണം. സമർപ്പിച്ച അപേക്ഷ ഫോം, പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION), ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന “എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് (Appendix I) എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്സ് 3545/2025
- Log in to post comments